Saturday, June 21, 2014

ഇത്ര മാത്രം


മഴ തോര്‍ന്നിട്ടും പെയ്യുന്ന
മരം പോലെ.....
വേട്ടക്കാരനോട്‌ വിധേയത്വമുള്ള
ഇരയെപോലെ....
വിശന്നു ചാവാതിരിക്കാന്‍
വിഷം കഴിക്കുന്ന എലിയെ പോലെ....
ഞാനിവിടെയുണ്ട് എന്ന്‍
ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി മാത്രം.....

Thursday, December 15, 2011

നീലപ്പല്ലുകള്‍ക്ക് പറയാനുള്ളത്‌


പ്രണയം ബഹുവചനമാണെങ്കിലും
ഏകവചനമാണെങ്കിലും...
തീരമില്ലാത്ത കാമത്തിന്‍റെ കടല്‍
കടലായിത്തന്നെ തുടരും...

Tuesday, November 9, 2010

പ്രണയ മ[ര]ണം

പ്രണയത്തിന്‍റെ കുളമ്പടി

അടുത്തപ്പോള്‍

വെളുത്തവന്‍റെ കറുത്ത

ഹൃദയം പറയുന്നുണ്ടായിരുന്നു...

അത്‌,

മരണത്തിന്‍റെ മണി ഒച്ചയാണെന്ന്‍

എന്നിട്ടും,

പ്രണയമരണങ്ങളെ തിന്നു മടുത്ത അവന്

കറുത്തവളുടെ വെളുത്ത

ഹൃദയത്തോട് ആര്‍ത്തി ആയിരുന്നു......

Wednesday, August 4, 2010

സംശയം


ഇരുട്ടിന്‍റെ പട്ടുമെത്തയില്‍
മനുഷ്യ രൂപത്തില്‍
രണ്ട്‌ സംശയങ്ങള്‍..
കണ്ണുരുട്ടി നാക്ക്‌ നീട്ടി
ആണ്‍ സംശയം..
ഹൃദയ മുറി പൂട്ടി
താക്കോല്‍ മറ്റൊരാളെ
ഏല്‍പ്പിച്ച പെണ്‍ സംശയം..
അവര്‍ക്കിടയില്‍, കിടപ്പറയിലെ
നിശബ്ദ ഭൂകമ്പം അറിയാതെ
കൌതുക കണ്ണുകളുമായി
ഒരു കുഞ്ഞു സംശയം...

Friday, July 2, 2010

തീക്കട്ടയിലെ ഉറുമ്പ്




മഴയുടെ ഇരമ്പലില്‍
ഒരു നേര്‍ത്ത ആര്‍ത്തനാദം
ബോധാമില്ലാത്തവന് ബോധക്കേട്
തുന്നിക്കൂട്ടലുകള്‍, സഹതാപം
മലര്‍ന്നു കിടന്നപ്പോള്‍
സൂര്യന്‍ ചിരിക്കുന്നു...
ഈ പാവം ഉറുമ്പിന് അറിയില്ലല്ലോ
താന്‍ തീക്കട്ടയില്‍ ആണെന്ന്...

Monday, June 28, 2010

നോവ്‌


എന്‍റെ നോവിന്‍റെ
നെരിപ്പോടിലെ പുകയും
മഴയും സമരസപെടുകയാണോ?
മഴ മൗനം മാത്രമല്ല...
മരണം കൂടിയാണ്.....

Tuesday, May 18, 2010

പ്രണയത്തിന്‍റെ മരം


എന്‍റെ പ്രണയത്തിന്‍റെ മരം...

നീ ചുവടെ വെട്ടിയിട്ടും...

പൂവാകയായി പൂത്തു തളിര്‍ത്ത്‌

ചുവന്ന്‍ ജ്വലിച്ച്...

വേര് അറുക്കുവാന്‍

നിനക്ക് ആവില്ല...

എനിക്കും..!