Wednesday, August 4, 2010

സംശയം


ഇരുട്ടിന്‍റെ പട്ടുമെത്തയില്‍
മനുഷ്യ രൂപത്തില്‍
രണ്ട്‌ സംശയങ്ങള്‍..
കണ്ണുരുട്ടി നാക്ക്‌ നീട്ടി
ആണ്‍ സംശയം..
ഹൃദയ മുറി പൂട്ടി
താക്കോല്‍ മറ്റൊരാളെ
ഏല്‍പ്പിച്ച പെണ്‍ സംശയം..
അവര്‍ക്കിടയില്‍, കിടപ്പറയിലെ
നിശബ്ദ ഭൂകമ്പം അറിയാതെ
കൌതുക കണ്ണുകളുമായി
ഒരു കുഞ്ഞു സംശയം...

5 comments:

  1. ഇത് വായിച്ചപ്പോള്‍ എനിയ്ക്കൊരു സംശയം...
    ആണ്‍ സംശയം കണ്ണുരുട്ടി നാക്ക് നീട്ടി പേടിപ്പിചിട്ടല്ലേ ?
    പെണ്‍ സംശയം താകോല്‍ കൈമാറിയത് ?

    ReplyDelete
  2. എന്നാലും..വെറുതെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചതിനു താക്കോല്‍ കൈമാറുക എന്നൊക്കെ പറഞ്ഞാ....:)

    ReplyDelete
  3. കള്ളന്‍...പണി പറ്റിച്ചു ല്ലേ??
    ബാക്ക്ഗ്രൗണ്ട് ഇമേജ്..........ഉം ഉം!!!!

    ReplyDelete
  4. ഇത് വായിക്കുന്നവര്‍ക്കൊക്കെ പല പല സംശയങ്ങള്‍

    ReplyDelete
  5. കവിത നന്നായി

    ReplyDelete