Tuesday, November 9, 2010

പ്രണയ മ[ര]ണം

പ്രണയത്തിന്‍റെ കുളമ്പടി

അടുത്തപ്പോള്‍

വെളുത്തവന്‍റെ കറുത്ത

ഹൃദയം പറയുന്നുണ്ടായിരുന്നു...

അത്‌,

മരണത്തിന്‍റെ മണി ഒച്ചയാണെന്ന്‍

എന്നിട്ടും,

പ്രണയമരണങ്ങളെ തിന്നു മടുത്ത അവന്

കറുത്തവളുടെ വെളുത്ത

ഹൃദയത്തോട് ആര്‍ത്തി ആയിരുന്നു......

Wednesday, August 4, 2010

സംശയം


ഇരുട്ടിന്‍റെ പട്ടുമെത്തയില്‍
മനുഷ്യ രൂപത്തില്‍
രണ്ട്‌ സംശയങ്ങള്‍..
കണ്ണുരുട്ടി നാക്ക്‌ നീട്ടി
ആണ്‍ സംശയം..
ഹൃദയ മുറി പൂട്ടി
താക്കോല്‍ മറ്റൊരാളെ
ഏല്‍പ്പിച്ച പെണ്‍ സംശയം..
അവര്‍ക്കിടയില്‍, കിടപ്പറയിലെ
നിശബ്ദ ഭൂകമ്പം അറിയാതെ
കൌതുക കണ്ണുകളുമായി
ഒരു കുഞ്ഞു സംശയം...

Friday, July 2, 2010

തീക്കട്ടയിലെ ഉറുമ്പ്
മഴയുടെ ഇരമ്പലില്‍
ഒരു നേര്‍ത്ത ആര്‍ത്തനാദം
ബോധാമില്ലാത്തവന് ബോധക്കേട്
തുന്നിക്കൂട്ടലുകള്‍, സഹതാപം
മലര്‍ന്നു കിടന്നപ്പോള്‍
സൂര്യന്‍ ചിരിക്കുന്നു...
ഈ പാവം ഉറുമ്പിന് അറിയില്ലല്ലോ
താന്‍ തീക്കട്ടയില്‍ ആണെന്ന്...

Monday, June 28, 2010

നോവ്‌


എന്‍റെ നോവിന്‍റെ
നെരിപ്പോടിലെ പുകയും
മഴയും സമരസപെടുകയാണോ?
മഴ മൗനം മാത്രമല്ല...
മരണം കൂടിയാണ്.....

Tuesday, May 18, 2010

പ്രണയത്തിന്‍റെ മരം


എന്‍റെ പ്രണയത്തിന്‍റെ മരം...

നീ ചുവടെ വെട്ടിയിട്ടും...

പൂവാകയായി പൂത്തു തളിര്‍ത്ത്‌

ചുവന്ന്‍ ജ്വലിച്ച്...

വേര് അറുക്കുവാന്‍

നിനക്ക് ആവില്ല...

എനിക്കും..!

Sunday, May 9, 2010

എന്‍റെ പ്രിയ കൂട്ടുകാരിക്ക്ഈ ഇരുട്ടില്‍ ഞാന്‍ ഒറ്റയല്ല

ഒറ്റയ്ക്ക് കൂട്ടായി ഒരുപാടോര്‍മ്മകള്‍..

ഈ തീരത്ത് ഞാന്‍ ഒറ്റയല്ല

ഒറ്റയ്ക്ക് കൂട്ടായി ഒന്നിനു മീതെ തിരമാലകള്‍..

ഈ മഴയില്‍ ഞാന്‍ ഒറ്റയല്ല

ഒറ്റയ്ക്ക് കൂട്ടായി സ്ഫടിക നൂലുകള്‍..

ഒടുവില്‍ ഞാനറിയുന്നു

ഒറ്റയവാനും ഒരു കൂട്ടുവേണം...

Monday, March 29, 2010

മഴ


ഹൃദയത്തില്‍ പൂക്കാലം ഒളിപ്പിച്ച്

നിഴലിന്‍റെ ഇടവഴികളില്‍

കാലം തെറ്റി പെയ്ത മഴയാണു നീ...

ആടിത്തിമിര്‍ത്തു പെയ്ത

മഴയ്ക്കൊടുവിലാണ് ഞാനറിഞ്ഞത്

ഞാനറിയാത്ത പല ശരികളും

ഈ ലോകത്തുണ്ടെന്ന്‍...

Saturday, March 27, 2010

വേര്‍പാട്‌


വിരലില്‍ നിന്ന്‍ നഖം

പറിച്ചെടുക്കും പോലെ

നീ നിന്‍റെ ഹൃദയം

എന്‍റെതില്‍ നിന്ന്‍

പറിച്ചെടുക്കുന്നു...

Friday, March 19, 2010

സ്വപ്നം


ഹൃദയം കലങ്ങിമറിഞൊഴികിയിട്ടും

പ്രണയ പരല്‍ മീനുകള്‍

തെളിവെള്ളത്തിലെന്നപോലെ

ശാന്തം... സൗമ്യം...


Wednesday, March 17, 2010

മരണം


നീ കൈക്കുമ്പിളില്‍ എത്ര

അമര്‍ത്തിപ്പിടിച്ചിട്ടും

വിരല്‍ത്തുമ്പിലൂടെ ഇറ്റിറ്റ് ഞാന്‍...

പക്ഷെ...

നിന്‍റെ കാലടികളിലേക്കാണ്

ഞാന്‍ വീഴുന്നതെന്ന്‍

നീ മറക്കുന്നതാണെന്‍റെ മരണം....

Monday, March 8, 2010

സമയം


ഒരു ഇലയനക്കം പോലും ചിലപ്പോള്‍

കൊടും കാറ്റിനേക്കാള്‍ പേടിപ്പെടുത്താം

ഒരുപക്ഷെ... ദൂരം നമുക്കിടയില്‍

അകലം തീര്‍ക്കാം

അനിവാര്യമായ വേര്‍പാടിന്‍റെ

മരംകോച്ചുന്ന തണുപ്പ്

കലഹത്തിന്‍റെ ഇളം വെയിലായി മാറാം..

എങ്കിലും...

സമയസൂചികയോട് പൊരുത്തപ്പെടാന്‍

എനിക്കിനിയും സമയം വേണം....

Saturday, March 6, 2010

ശൂന്യത


ഓരോ കാല്‍വെപ്പിനും അടിയില്‍
ശൂന്യത മാത്രം...
എന്നിട്ടും ഒരു കാല്‍ വിരല്‍ പോലും
പിന്‍വലിക്കാനാവുന്നില്ലല്ലോ..?

Wednesday, March 3, 2010

കയ്പ്പ്


സമുദ്രത്തിന്‍റെ ആനന്ദത്തിനു മീതെ
പ്രണയത്തിന്‍റെ മിന്നാമിനുങ്ങുകള്‍
മധുര മിട്ടായിക്ക് മീതെ
ചോരയുടെ കയ്പ്പ് പോലെ..!!!

Tuesday, March 2, 2010

ഒഴുക്ക്


എന്‍റെ കണ്ണുകള്‍ തുറക്കാന്‍
എനിക്കിപ്പോള്‍ ഭയമാണ്
ഒരിക്കലും നിലക്കാത്ത ഒരു ഒഴുക്ക്
അതിനെ തടയാന്‍ എന്‍റെ
കണ്പീലികള്‍ക്ക് ആയില്ലെങ്കിലോ..??

Friday, February 26, 2010

രാത്രി


ഇന്നിന്‍റെ കയ്പ്പിനെ
നിദ്ര കൊണ്ട് മായ്ക്കാന്‍...
നാളെയുടെ മധുരത്തിനായി
സ്വപ്നം കാണാന്‍...
അടുത്ത പ്രഭാതം...
വരാനിരിക്കുന്ന
രാത്രിക്ക് വേണ്ടി മാത്രം!!!

Tuesday, February 9, 2010

ഭയം

എന്‍റെ കരള്‍ പറിച്ചെടുത്ത്
ഉമിത്തീയില്‍ സൂക്ഷിച്ചിട്ടുണ്ട് ഞാന്‍
നീ എന്നെ ശിക്ഷിക്കുന്നതിനു മുന്‍പേ...
എനിക്ക് എന്നെ ശിക്ഷിക്കാന്‍...
അല്ലെങ്കില്‍ എന്നെ ശിക്ഷിച്ച് ശിക്ഷിച്ച്
നീ ഇല്ലാതായെങ്കിലോ എന്ന്
എനിക്ക് ഭയം തോന്നിത്തുടങ്ങിയിരിക്കുന്നു...

Tuesday, February 2, 2010

കടല്‍


പ്രണയത്തിന്‍റെ നീലക്കടല്‍...
എനിക്കും നിനക്കും ഇടയിലോ...
അതോ.. നമ്മുടെ ഉള്ളിലോ...
എന്‍റെ ഞരമ്പുകള്‍ നീലച്ച് തുടങ്ങിയിരിക്കുന്നു ..
നിന്‍റെ രക്തവും ....

കണ്ണാടി

ഞാന്‍ ഒരു ഉടഞ്ഞ കണ്ണാടി ...........
പക്ഷെ... ചില്ല്
കഷ്ണങ്ങളിലോക്കെയും
നിന്‍റെ മുഖം മാത്രം ..............

Tuesday, January 26, 2010

അവസാനം


ആരും
അറിയുന്നില്ല
എന്തിനാണ് പരസ്പരം
സ്നേഹിക്കുന്നതെന്ന്‍
അതുകൊണ്ട് ഭൂമിയിലുള്ള
ചിലര്‍ ഇന്നും
സ്നേഹിച്ചു ജീവിക്കുന്നു
അതെന്തിനെന്ന്‍
അവരറിയാതിരിക്കട്ടെ
ലോകമവസനിക്കും വരെ
....... ഇല്ല ഓര്‍മയവസാനിക്കുന്നില്ല, ലോകവും...!!

Monday, January 25, 2010

പിന്മാറ്റം

എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു
ചരലുകള്‍ മേയുന്ന കല്‍പടവുകളും
വിണ്ടു കീറിയ ഇടവഴികളും
ഇന്നലകളുടെ അവശിഷ്ടങ്ങളായ ഓര്‍മ്മകളും
ചിലമ്പിച്ച മനസ്സുള്ള സൌഹൃദങ്ങളും
ശകാരങ്ങള്‍ മാത്രമുതിര്‍ക്കുന്ന വഴികാട്ടികളും
ചിതല്‍ പുറ്റു പിടിച്ച നഷ്ട സ്വപ്നങ്ങളും
പിന്നീട് എവിടെ വെച്ചോ ഞാനറിഞ്ഞു
സത്യത്തില്‍....
എനിക്ക് എന്നെത്തന്നെ മടുത്തിരിക്കുന്നു...!!!

Friday, January 22, 2010

ഞാന്‍


പുലരിക്കു മുമ്പേ അസ്തമയം സ്വപ്നം കാണുന്നു
പ്രണയത്തിനു മുമ്പേ വിരഹവും..!!

ശിക്ഷ


നിന്നെ ചുംബിച്ച കുറ്റത്തിന് എന്‍റെ അധരങ്ങളെ ഞാന്‍
ശിക്ഷിക്കട്ടെ ................!
എന്‍റെ മരണം വരെ നിന്‍റെ പേര് മാത്രം ഉരുവിടാന്‍
പറഞ്ഞുകൊണ്ട്.......!

വഴി

ഇന്നലെ,
എനിക്ക് എന്‍റെ വഴി
നിനക്ക് നിന്‍റെ വഴി
ഇന്ന്‍,
എനിക്ക് നിന്‍റെ വഴി
നിനക്ക് എന്‍റെ വഴി
നാളെ,
നമുക്ക് ഒരേ വഴി
പെരുവഴി....!!!

നഷ്ട സ്വര്‍ഗ്ഗം
മഴത്തുള്ളി..
വന്‍ വൃക്ഷത്തിന്‍റെ ഇലകളില്‍ വീണു
ചിന്നി ചിതറിയ മഴത്തുള്ളി ...