Saturday, March 6, 2010

ശൂന്യത


ഓരോ കാല്‍വെപ്പിനും അടിയില്‍
ശൂന്യത മാത്രം...
എന്നിട്ടും ഒരു കാല്‍ വിരല്‍ പോലും
പിന്‍വലിക്കാനാവുന്നില്ലല്ലോ..?

Wednesday, March 3, 2010

കയ്പ്പ്


സമുദ്രത്തിന്‍റെ ആനന്ദത്തിനു മീതെ
പ്രണയത്തിന്‍റെ മിന്നാമിനുങ്ങുകള്‍
മധുര മിട്ടായിക്ക് മീതെ
ചോരയുടെ കയ്പ്പ് പോലെ..!!!

Tuesday, March 2, 2010

ഒഴുക്ക്


എന്‍റെ കണ്ണുകള്‍ തുറക്കാന്‍
എനിക്കിപ്പോള്‍ ഭയമാണ്
ഒരിക്കലും നിലക്കാത്ത ഒരു ഒഴുക്ക്
അതിനെ തടയാന്‍ എന്‍റെ
കണ്പീലികള്‍ക്ക് ആയില്ലെങ്കിലോ..??

Friday, February 26, 2010

രാത്രി


ഇന്നിന്‍റെ കയ്പ്പിനെ
നിദ്ര കൊണ്ട് മായ്ക്കാന്‍...
നാളെയുടെ മധുരത്തിനായി
സ്വപ്നം കാണാന്‍...
അടുത്ത പ്രഭാതം...
വരാനിരിക്കുന്ന
രാത്രിക്ക് വേണ്ടി മാത്രം!!!

Tuesday, February 9, 2010

ഭയം

എന്‍റെ കരള്‍ പറിച്ചെടുത്ത്
ഉമിത്തീയില്‍ സൂക്ഷിച്ചിട്ടുണ്ട് ഞാന്‍
നീ എന്നെ ശിക്ഷിക്കുന്നതിനു മുന്‍പേ...
എനിക്ക് എന്നെ ശിക്ഷിക്കാന്‍...
അല്ലെങ്കില്‍ എന്നെ ശിക്ഷിച്ച് ശിക്ഷിച്ച്
നീ ഇല്ലാതായെങ്കിലോ എന്ന്
എനിക്ക് ഭയം തോന്നിത്തുടങ്ങിയിരിക്കുന്നു...

Tuesday, February 2, 2010

കടല്‍


പ്രണയത്തിന്‍റെ നീലക്കടല്‍...
എനിക്കും നിനക്കും ഇടയിലോ...
അതോ.. നമ്മുടെ ഉള്ളിലോ...
എന്‍റെ ഞരമ്പുകള്‍ നീലച്ച് തുടങ്ങിയിരിക്കുന്നു ..
നിന്‍റെ രക്തവും ....

കണ്ണാടി





ഞാന്‍ ഒരു ഉടഞ്ഞ കണ്ണാടി ...........
പക്ഷെ... ചില്ല്
കഷ്ണങ്ങളിലോക്കെയും
നിന്‍റെ മുഖം മാത്രം ..............